പട്ടിശേരി അണക്കെട്ടിനു ബജറ്റിൽ 14 കോടി രൂപ
1264794
Saturday, February 4, 2023 10:21 PM IST
മറയൂർ: 2014ൽ തുടങ്ങിയ കാന്തല്ലൂർ പട്ടിശേരി അണക്കെട്ടിന്റെ നിർമാണം പൂർത്തീകരിക്കാൻ അധികമായി 14 കോടി രൂപ അനുവദിച്ചു. ബജറ്റിൽ പണം അനുവദിച്ചതോടെ നിർമാണം അടിയന്തരമായി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണു കാന്തല്ലൂരിലെ കാർഷികമേഖല.
2022 മാർച്ചിൽ നിർമാണം പൂർത്തീകരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അനുവദിച്ചിരുന്ന തുകയിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയില്ലെന്നു കാണിച്ച് കരാറുകാരൻ നിർമാണം നിർത്തിവച്ചിരുന്നു. ഇതിനെത്തുടർന്നാണു 14 കോടി രൂപയും കൂടി അനുവദിച്ചത്.
നിലവില്‍ 60 ശതമാനം നിര്‍മാണമാണു നടത്തിയിരിക്കുന്നത്. 13 ഹെക്ടര്‍ സ്ഥലത്ത് വെള്ളം ശേഖരിക്കുന്ന തരത്തിലാണു നിർമാണം. 2014ല്‍ ആരംഭിച്ച പട്ടിശേരി അണക്കെട്ടിന്റെ നിര്‍മാണത്തിനു 26 കോടി രൂപയാണു വകകൊള്ളിച്ചിരുന്നത്. ഒരു വര്‍ഷത്തിനു ശേഷം 20 കോടി രൂപകൂടി അനുവദിച്ചിരുന്നു. 140 മീറ്റര്‍ നീളവും 33 മീറ്റര്‍ ഉയരത്തിലുമാണ് അണക്കെട്ട് നിര്‍മിക്കുന്നത്.