പാലിയേറ്റീവ് നഴ്സിനെ നിയമിക്കും
1264834
Saturday, February 4, 2023 10:37 PM IST
ചെറുതോണി: വാത്തിക്കുടി സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രൈമറി പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്കു പാലിയേറ്റീവ് നഴ്സിനെ നിയമിക്കും. ഉദ്യോഗാർഥികൾ എഎൻഎം / ജെപിഎച്ച്എൻ, ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നു മൂന്നു മാസത്തെ ബിസിസിപിഎഎൻ കോഴ്സു പാസായിരിക്കണം. അല്ലെങ്കിൽ ജിഎൻഎം/ബിഎസ് സി നഴ്സിംഗ് കോഴ്സ്, ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നു ഒന്നര മാസത്തെ ബിസിസിപിഎഎൻ കോഴ്സും പാസായിരിക്കണം. കൂടാതെ അപേക്ഷകർ കേരള മിഡ് വൈഫ് ആൻഡ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം.
താത്പര്യമുള്ളവർ ഏഴിന് ഉച്ചയ്ക്ക് ഒന്നിനു വാത്തിക്കുടി പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഫോൺ: 93317 9249, 813688 5090, 6238596478.