മോ​ട്ടോ​ര്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ർ പി​ടി​യി​ൽ
Saturday, February 4, 2023 10:38 PM IST
നെ​ടു​ങ്ക​ണ്ടം: മൈ​ന​ര്‍​സി​റ്റി​മെ​ട്ടി​ലെ ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍​നി​ന്നു മോ​ട്ടോ​ര്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​ദ്ധ​തി​യു​ടെ പൈ​പ്പ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ലും ടാ​ങ്കി​ല്‍​നി​ന്നു ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ മോ​ട്ടോ​ര്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലു​മാ​ണ് അ​റ​സ്റ്റ്.
നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ കി​ര​ണ്‍, വി​നോ​ദ്, അ​രു​ണ്‍ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.
നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ ബി.​എ​സ്. ബി​നു, എ​സ്‌​ഐ​മാ​രാ​യ ബി​നോ​യി ഏ​ബ്ര​ഹാം, സ​ജീ​വ​ന്‍, അ​ഭി​ലാ​ഷ്, അ​രു​ണ്‍ കൃ​ഷ്ണ​സാ​ഗ​ര്‍, ബൈ​ജു, അ​ജോ ജോ​സ്, ജ​യ​ന്‍, സ​ഞ്ജു, ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു മോ​ഷ​ണ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.
17-ാം വാ​ര്‍​ഡി​ലെ ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ടാ​ങ്കി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന 25 എ​ച്ച്പി​യു​ടെ മോ​ട്ടോ​റാ​ണു മോ​ഷ്ടി​ക്കു​ന്ന​തി​നാ​യി അ​ഴി​ച്ചു​വ​ച്ച​ത്. കൂ​ടാ​തെ ടാ​ങ്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഹോ​സു​ക​ള്‍ മു​റി​ച്ചു ക​ട​ത്തു​ക​യും ചെ​യ്തു.
സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള ചെ​ക്കു​ഡാ​മി​ല്‍​നി​ന്നു മ​റ്റൊ​രു മോ​ട്ട​ര്‍ മോ​ഷ​ണം പോ​യി​രു​ന്നു.