കുഴിയിൽ ചാടിയ സ്കൂട്ടർ മറിഞ്ഞ് യുവാവിനു പരിക്ക്
1265395
Monday, February 6, 2023 10:45 PM IST
തൊടുപുഴ: റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടർ മറിഞ്ഞ് യുവാവിനു പരിക്കേറ്റു. തെക്കുംഭാഗം വടക്കേകൂവള്ളൂർ ജോഷി (30)ക്കാണു പരിക്കേറ്റത്. കാരിക്കോട് തെക്കുഭാഗം റോഡിൽ കീരികോട് കുരിശുപള്ളിക്കു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
തെക്കുംഭാഗത്ത് ഇരുചക്രവാഹന വർക്ക്ഷോപ്പ് നടത്തുന്ന ജോഷി തൊടുപുഴയ്ക്കു പോകുംവഴിയാണ് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണംവിട്ടു സ്കൂട്ടർ മറിഞ്ഞത്. തലയ്ക്കും കൈകലുകൾക്കും പരിക്കേറ്റ ജോഷിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലങ്ങളായി കാരിക്കോട്-തെക്കുഭാഗം-ആനക്കയം റോഡ് തകർന്നുകിടക്കുകയാണ്. നാട്ടുകാരും ജനപ്രതിനിധികളും ഒട്ടേറെ സമരങ്ങൾ നടത്തിയെങ്കിലും കുഴിയടയ്ക്കാൻപോലും അധികൃതർ തയാറായിട്ടില്ല.