മാ​ട്ടു​പ്പെ​ട്ടി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ദു​ര്‍​ഗ​ന്ധം രൂ​ക്ഷ​മാ​കു​ന്നു
Wednesday, February 8, 2023 11:01 PM IST
മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ പാ​ത​ക​ളി​ലൂ​ടെ ന​ട​ക്ക​ണ​മെ​ങ്കി​ല്‍ മൂ​ക്കു പൊ​ത്ത​ണം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തു​ന്ന​തു​മൂ​ലം സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ വ​ല​യു​ക​യാ​ണ്.
മൂ​ന്നാ​ര്‍ ടൗ​ണി​ലെ ഏ​റ്റ​വും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണു മാ​ട്ടു​പ്പെ​ട്ടി സ്റ്റാ​ന്‍​ഡ്. ബ​സും ജീ​പ്പും ഓ​ട്ടോ​യു​മാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന മ​റ​വി​ലാ​ണ് ഇ​വി​ടെ മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തു​ന്ന​ത്. ഇ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​തും പ്ര​ശ്‌​നം രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.
സ​മീ​പ​ത്തു​കൂ​ടെ ഒ​ഴു​കു​ന്ന പു​ഴ ക​ട​ന്നാ​ല്‍ പൊ​തു​ശൗ​ചാ​ല​യ​മു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ ത​യാ​റാ​കാ​ത്തു​മൂ​ല​മാ​ണ് നാ​ട്ടു​കാ​രെ​യും യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന വി​ധ​ത്തി​ല്‍ ദു​ര്‍​ഗ​ന്ധം രൂ​ക്ഷ​മാ​കു​ന്ന​ത്.
അ​തേ​സ​മ​യം, മാ​ട്ടു​പ്പെ​ട്ടി സ്റ്റാ​ന്‍​ഡി​ല്‍​ത​ന്നെ പൊ​തു ശു​ചി​മു​റി​ക​ള്‍ പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.