കാർ നിയന്ത്രണംവിട്ട് ഓട്ടോയും മതിലും ഇടിച്ചു തകർത്തു
1266057
Wednesday, February 8, 2023 11:01 PM IST
അറക്കുളം: നിയന്ത്രണംവിട്ട കാർ ഓട്ടോയിലും മതിലിലും ഇടിച്ചു. തൊടുപുഴ-മൂലമറ്റം റോഡിൽ അറക്കുളം എഫ്സിഐ ഗോഡൗണിനു സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. കാഞ്ഞാർ ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണംവിട്ട് മൂലമറ്റത്തുനിന്നു വന്ന ഓട്ടോയിലും റോഡരികിലെ പുരയിടങ്ങളുടെ മതിലിലും ഇടിക്കുകയായിരുന്നു.
കൊട്ടാരത്തിൽ നിത, ചെറുവള്ളാത്ത് അജിത് എന്നിവരുടെ ഭിത്തിയാണു തകർന്നത്.
കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റ ഓട്ടോ ഡൈവർ റോബിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാർക്കു ചെറിയ പരിക്കേറ്റു.