അടിമാലി ടൗണിൽ പട്ടാപ്പകൽ കാട്ടുപന്നിയിറങ്ങി
1278600
Saturday, March 18, 2023 10:19 PM IST
അടിമാലി: പട്ടാപ്പകൽ അടിമാലി ടൗണിൽ കാട്ടുപന്നിയിറങ്ങി. രാവിലെ ഒന്പതോടെ ടൗണിൽ കാംകോ ജംഗ്ഷനിലാണ് കാട്ടുപന്നിയെത്തിയത്. കാട്ടുപന്നിയുടെ മുന്പിൽ അകപ്പെട്ട പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പതിനഞ്ചു മിനിറ്റോളം കാട്ടുപന്നി പരിഭ്രാന്തി പരത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു ഇരുചക്രവാഹനങ്ങൾ കാട്ടുപന്നി തട്ടിമറിച്ചു. സമീപത്തെ വീടിന്റെ വാതിലിൽ തട്ടിയ കാട്ടുപന്നി പരാക്രമങ്ങൾക്കൊടുവിൽ പ്രദേശത്തുള്ള കൃഷിയിടത്തിൽ മറഞ്ഞു.