മാങ്കുളം സ്വദേശിനിക്ക് യൂറോപ്യന്‍ യൂണിയന്റെ സ്കോളര്‍ഷിപ്പ്
1278609
Saturday, March 18, 2023 10:19 PM IST
മൂന്നാര്‍: ഇറാസ്മസ് മുണ്ടസ് അന്തര്‍ദേശീയ സ്കോളര്‍ഷിപ്പിന് മാങ്കുളം സ്വദേശിനി ശ്രീജ തെരേസ തോമസ് (23) അർഹയായി. യൂറോപ്യന്‍ യൂണിയന്റെ കീഴില്‍ ലോകമെമ്പാടുമുള്ള വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം തെളിയിച്ച വിദ്യാർഥികള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പ് വഴി പ്രതിവര്‍ഷം 25 ലക്ഷം രൂപയാണ് ഉപരിപഠനത്തിനായി ലഭിക്കുക. ശ്രീജ സ്വീഡന്, ഇറ്റലി എന്നീ രാജ്യങ്ങളിലായാണ് പഠനം പൂര്‍ത്തിയാക്കുന്നത്.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ബിഎസ് സി അഗ്രിക്കള്‍ച്ചർ പൂർത്തിയാക്കിയ ശ്രീജ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റാണ്. പി.ജെ. തോമസ് -ഷേര്‍ളി ദമ്പതികളുടെ മകളാണ് ശ്രീജ. പഠനത്തോടൊപ്പം കലാരംഗത്തും ശ്രീജ മികവു തെളിയിച്ചിട്ടുണ്ട്.