ബ്ലാത്തിക്കവല റോഡ് നിർമാണം: ചർച്ച നടത്തി
1279402
Monday, March 20, 2023 10:43 PM IST
വണ്ണപ്പുറം: തലക്കോട്-ബ്ലാത്തിക്കവല റോഡ് നിർമാണം സംബന്ധിച്ച് കോതമംഗലം ഡിഎഫ്ഒ, പൊതുമരാമത്ത് അധികൃതർ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതലയോഗം കോതമംഗലം ഡിഎഫ്ഒ ഓഫീസിൽ നടന്നു.
ഇതിനു മുന്നോടിയായി വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസറുമായി ചർച്ച നടത്തി.
പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ സി.കെ. പ്രസാദ്, ജില്ലാ പഞ്ചായത്ത് മെംബർ ഷൈനി റെജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, മെംബർമാരായ ആൽബർട്ട് ജോസ്, രവി കൊച്ചിറക്കുന്നൽ, പഞ്ചായത്തംഗങ്ങളായ ജിജോ ജോസഫ്, റഷീദ് തോട്ടുങ്കൽ, ബേബി വട്ടക്കുന്നേൽ സണ്ണി കളപ്പുര, പി.എം. ഇല്യാസ്, പിഡബ്ല്യുഡി എഇ കാർത്തീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.