ജില്ലയിൽ നിർമിച്ചത് 83 കുളങ്ങൾ
1279670
Tuesday, March 21, 2023 10:39 PM IST
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ നിർമിച്ച കുളങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിച്ച 83 കുളങ്ങളാണ് ഉദ്ഘാടനത്തിനു സജ്ജമായത്.
കുമളി പഞ്ചായത്തിൽ കയർ ഭൂവസ്ത്രം വിരിച്ച കുളങ്ങളാണ് നിർമിച്ചത്. മത്സ്യം വളർത്തുന്നതിനായി ഫിഷറീസ് വകുപ്പുമായി സംയോജിപ്പിച്ച് നിർമിച്ച കുളങ്ങളാണ് ഉടുന്പന്നൂർ പഞ്ചായത്തിൽ സജ്ജമായിരിക്കുന്നത്. രൂക്ഷമായ വരൾച്ചയെ അതിജീവിക്കുന്നതിനും കൃഷിക്കു വേണ്ട ജലത്തിന്റെ ആവശ്യകതയും ഭൂഗർഭ ജലനിരപ്പിന്റെ വർധനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിയോജക മണ്ഡല അടിസ്ഥാനത്തിൽ എംഎൽഎമാരും പഞ്ചായത്ത് തലത്തിൽ പ്രസിഡന്റുമാരും ജനപ്രതിനിധികളും ഉദ്ഘാടനം നിർവഹിക്കും.