പച്ചക്കറിക്കടയിൽ മോഷണം
1279672
Tuesday, March 21, 2023 10:39 PM IST
നെടുങ്കണ്ടം: പണം പ്രതീക്ഷിച്ചെത്തി ലഭിക്കാതെ വന്നതോടെ ത്രാസുമായി മോഷ്ടാവ് മടങ്ങി. നെടുങ്കണ്ടം കല്ലാറിലെ പച്ചക്കറിക്കടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ മോഷണം നടന്നത്. നെടുങ്കണ്ടം കളപ്പുരയ്ക്കല്‍ സിബിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലാണ് മോഷണം നടന്നത്.
കടയുടെ മുമ്പിലെ ഗ്രില്ല് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മേശ അടക്കമുള്ളവ തകര്‍ത്ത് തുറന്നുനോക്കിയെങ്കിലും പണം ലഭിക്കാതെ വന്നതോടെ ത്രാസ് എടുത്തുകൊണ്ടുപോകുകയായിരുന്നു. ഒരു ഡിജിറ്റല്‍ ത്രാസ് മാത്രമാണ് മോഷണം പോയത്.
രാവിലെ ഏഴരയോടെ കട തുറക്കാനെത്തിയ ഉടമയാണ് കട കുത്തിത്തുറന്ന നിലയില്‍ കണ്ടത്. രാത്രി മൂന്നോടെ കടയുടെ മുമ്പില്‍ ഒരു വാഹനത്തിന്റെ ഡോര്‍ അടച്ചശേഷം പോകുന്ന ശബ്ദം കേട്ടതായി തൊട്ടടുത്തു ചായക്കട നടത്തുന്നയാള്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മണ്ഡലം
സമ്മേളനം
രാജകുമാരി: യൂത്ത് കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം സമ്മേളനം നാളെ വൈകുന്നേരം അഞ്ചിനു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുണ്‍, മണ്ഡലം പ്രസിഡന്റ് അബി കൂരാപ്പിള്ളി എന്നിവര്‍ അറിയിച്ചു.