ഡിസിഎൽ പ്രവിശ്യാ ക്യാന്പ് മൂവാറ്റുപുഴ നിർമലയിൽ
1280567
Friday, March 24, 2023 10:53 PM IST
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ജീവിതദർശന ക്യാന്പ് ഏപ്രിൽ 27 മുതൽ 29 വരെ മുവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നേതൃത്വ-വ്യക്തിത്വവികസന പരിശീലനം, ചർച്ചാ ക്ലാസുകൾ, മത്സരങ്ങൾ, ലഹരിവിരുദ്ധ പ്രോഗ്രാം, അഭിമുഖം, സംവാദം, ക്യാന്പ് ക്വിസ്, അതിഥി വചനങ്ങൾ, കലാസന്ധ്യ, അവാർഡ് നൈറ്റ് തുടങ്ങിയവ നടക്കും.
മുവാറ്റുപുഴ, വഴിത്തല, കലയന്താനി, കരിമണ്ണൂർ, മൂലമറ്റം, തൊടുപുഴ എന്നീ മേഖലകളിലെ നാലു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർ 30ന് മുന്പായി രജിസ്റ്റർ ചെയ്യണമെന്ന് പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു. ഫോണ്: 9497279347, 9447314634.