ഐഎച്ച്ആർഎ സംസ്ഥാന കമ്മിറ്റി ഓഫീസ് കട്ടപ്പനയിൽ
1281593
Monday, March 27, 2023 11:40 PM IST
കട്ടപ്പന: ഇന്റർനാഷണൽ ഹൂമൻ റൈറ്റ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കട്ടപ്പന ഓക്സീലിയം സ്കൂളിനു സമീപമുള്ള മണികൊന്പിൽ ബിൽഡിംഗിൽ ആരംഭിച്ചു. മുനിസിപ്പൽ വൈസ്ചെയർമാൻ ജോയി ആനിത്തോട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഐഎച്ച്ആർഎ ചെയർമാൻ സെബാസ്റ്റ്യൻ പുഴക്കര അധ്യക്ഷത വഹിച്ചു.
പൊതുജനങ്ങൾക്കു സൗജന്യമായി നിയമസഹായം ഓഫീസിൽനിന്നു ലഭ്യമാണ്.
കോൺഗ്രസ് -ബിജെപി കൂട്ടുകെട്ട്
നാടിനാപത്ത്; സി.വി. വർഗീസ്
ചെറുതോണി: വികസനം തടസപ്പെടുത്തുന്ന ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് നാടിനാപത്താണെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. ചെറുതോണി പാലം പണി ഉടൻ പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് ചെറുതോണിയിൽ സിപിഎം ഇടുക്കി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാവിന്റെ അനധികൃത കെട്ടിടം സംരക്ഷിക്കാൻ എംപിയും ബിജെപിയും കോൺഗ്രസും ഒത്തുകളി നടത്തി. ഇപ്പോൾ ബിജെപി ക്രിമിനൽ സംഘത്തിന്റെ ഗുണ്ടാപ്പിരിവ് നല്കാത്തതിനാൽ പാലം പണിയുന്ന കരാറുകാരനെ ഭീഷണിപ്പെടുത്തി പണി നിർത്തിവയ്പിച്ചിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗം എം.വി. ബേബി അധ്യക്ഷത വഹിച്ചു.