നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Monday, March 27, 2023 11:44 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 70,62,96,000 രൂ​പ​യു​ടെ ബ​ജ​റ്റ്. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ക​രു​ണാ​പു​രം, നെ​ടു​ങ്ക​ണ്ടം, പാ​മ്പാ​ടും​പാ​റ, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, സേ​നാ​പ​തി, ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യി 47.24 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി തോ​മ​സ് അ​വ​ത​രി​പ്പി​ച്ച​ത്.
ആ​രോ​ഗ്യം, ഭ​വ​ന നി​ര്‍​മാ​ണം, വ​നി​താ ശി​ശു​ക്ഷേ​മം, വ​യോ​ധി​ക​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം, ഗ​താ​ഗ​ത​സൗ​ക​ര്യ വി​ക​സ​നം, ടൂ​റി​സം, ശു​ചി​ത്വം എ​ന്നീ മേ​ഖ​ല​ക​ള്‍​ക്ക് പ​രി​ഗ​ണ ന​ല്‍​കി​യി​ട്ടു​ണ്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​ടി കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്
46 കോ​ടി​യു​ടെ ബ​ജ​റ്റ്

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് 46 കോ​ടി​യു​ടെ ബ​ജ​റ്റ്. 46,38,41,608 രൂ​പ വ​ര​വും 46,20,16,320 രൂ​പ ചെ​ല​വും 18,25,288 രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് വീ​ണാ അ​നൂ​പ് അ​വ​ത​രി​പ്പി​ച്ച​ത്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ, യു​വ​ജ​ന​ക്ഷേ​മം എ​ന്നി​വ​യ്ക്കും പ്ര​ത്യേ​ക തു​ക മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.