അങ്കണവാടി നിർത്തലാക്കി; പുതിയ കെട്ടിടം വേണമെന്ന്
1281856
Tuesday, March 28, 2023 10:53 PM IST
തൊടുപുഴ: ഉപ്പുതറ പഞ്ചായത്തിൽ മേമാരി ആദിവാസിക്കുടിയിലെ അങ്കണവാടിക്കു പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ ഈ സാന്പത്തികവർഷം തന്നെ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. അങ്കണവാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
പഞ്ചായത്ത് സെക്രട്ടറിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥമൂലം അങ്കണവാടിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുകയും 2023-24 സാന്പത്തികവർഷം പുതിയ അങ്കണവാടി കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതായും അതുവരെ മേമാരി ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയുടെ കെട്ടിടം അങ്കണവാടിക്കായി താത്കാലികമായി വിട്ടുനൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.