ഹോം പാലാ പ്രോജക്ട് ഭവനപദ്ധതിക്കു തുടക്കം
1282209
Wednesday, March 29, 2023 10:59 PM IST
മുട്ടം: സിബിഗിരി പള്ളിയുടെ ശതാബ്ദി ആഘോഷത്തിന്റെയും ഹോം പാല പ്രോജക്ടിന്റെയും ഭാഗമായി നിർധന കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന രണ്ടു ഭവനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. തുടർന്ന് ഇടവകയിലെ രൂപത വൈദികരുടെ ഭവനങ്ങളും പ്രായമായവരുടെയും രോഗികളുടെയും ഭവനങ്ങളും സന്ദർശിച്ചു.
കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, എകെസിസി, പിതൃവേദി, മാതൃവേദി, എസ്എംവൈഎം, വിൻസന്റ് ഡി പോൾ, ഡിസിഎംഎസ് എന്നീ സംഘടനാ ഭാരവാഹികളുമായി ബിഷപ് സംവദിച്ചു. സെമിത്തേരി സന്ദർശനം, സ്നേഹവിരുന്ന്, പൊതുയോഗം എന്നിവയും നടത്തി.
കൈക്കാരന്മാർ, പള്ളി കമ്മിറ്റിയംഗങ്ങൾ, സണ്ഡേസ്കൂൾ അധ്യാപകർ, കുട്ടികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, ഭക്തസംഘടനാംഗങ്ങൾ, ദേവാലയ ശുശ്രൂഷി എന്നിവർക്ക് സമ്മാനവിതരണവും നടത്തി. വികാരി ഫാ. ജോണ് പാളിത്തോട്ടം, അസി. വികാരി ഫാ. ജോസഫ് കുറുമുട്ടം, കൈക്കാര·ാരായ ജോർജ് മ്ലാക്കുഴിയിൽ, ജോസഫ് കുന്നംകോട്ട്, ജയിംസ് പുതുപ്പറന്പിൽ, സിജു അരിമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.