ഉപ്പുതോട് ഗവ. യുപി സ്കൂൾ ജൂബിലി
1282585
Thursday, March 30, 2023 10:25 PM IST
ഉപ്പുതോട്: ഗവ. യുപി സ്കൂൾ സുവർണ ജൂബിലിയാഘോഷം ഇന്നു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷത വഹിക്കും. സ്കൂളിലെ പ്രഥമാധ്യാപകനായ എം.ജി. കരുണാകരൻ നായരെ ചടങ്ങിൽ ആദരിക്കും.
സ്പോർട്സ് കമന്േററ്റർ ഷൈജു ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിജിനി ടോമി പ്രതിഭകളെ ആദരിക്കും. കട്ടപ്പന എഇഒ ടോമി ഫിലിപ്പ് എൻ റോൾമെന്റ് വിതരണവും പഞ്ചായത്ത് മെംബർ ബെന്നിമോൾ രാജു സമ്മാനദാനവും നിർവഹിക്കും.
ബോധവത്കരണം
ഇടുക്കി: ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ റിസർവോയറിലെ ജലസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി ചെറുതോണി ഡാം പരിസരത്ത് നടത്തി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രീയവിദ്യാലയം വിദ്യാർഥി ദിയാ ഫാത്തിമ വിഷയാവതരണം നടത്തി.
ഡാം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക, ഡാം പരിസരത്തെ ഗുണഭോക്താക്കൾക്ക് ബോധവത്കരണം എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.കെ.ജി. സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, ജിജോ ജോർജ്, സെൻട്രൽ വാട്ടർ കമ്മീഷൻ ആൻഡ് നാഷണൽ ഡാം സേഫ്ടി അഥോറിറ്റി സൗത്ത് റീജണൽ ഡയറക്ടർ ആർ. തങ്കമണി, ടി.കെ. ശിവദാസൻ, എസ്. സുപ്രിയ എന്നിവർ പ്രസംഗിച്ചു.