കൂ​ണ്‍ കൃ​ഷി പ​രീ​ശീ​ല​നം
Friday, March 31, 2023 10:56 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന കൂ​ണ്‍ കൃ​ഷി വി​ത്ത് ഉ​ത്പാ​ദ​ന പ​രീ​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പ​ടെ സൗ​ജ​ന്യ​മാ​യി ന​ൽ​കും. 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മ​ല​യാ​ളം എ​ഴു​താനും വാ​യി​ക്കാനും അ​റിയണം. പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് സം​രം​ഭ​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ (ബാ​ങ്ക് വാ​യ്പ, വി​ല്പ​ന, മ​റ്റു പ്ര​ശ്ന​ങ്ങ​ൾ) സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. പ​ത്തു​ദി​വ​സ​മാ​ണ് പ​രി​ശീ​ല​നം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​ന്‍റ​ർ​വ്യു​വി​നാ​യി അ​ഞ്ചി​നു രാ​വി​ലെ 10.30ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ എ​ത്ത​ണം. ര​ണ്ടു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും എ​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ള്ള​വ​ർ കു​ടും​ബ​ശ്രീ പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി​യും കൊ​ണ്ടു​വ​ര​ണം.