കുഞ്ഞിക്കൈയിൽ ഇനി സന്പാദ്യപ്പെട്ടി പദ്ധതി
1283183
Saturday, April 1, 2023 10:41 PM IST
ആലക്കോട്: ഇൻഫന്റ് ജീസസ് എൽപി സ്കൂളിൽ ആരംഭിച്ച കുഞ്ഞിക്കൈയിൽ സന്പാദ്യപ്പെട്ടി പദ്ധതിയുടെ ഭാഗമായി ലഭിച്ച സന്പാദ്യക്കുടുക്ക പദ്ധതിക്കു തുടക്കംകുറിച്ചു. അവധിക്കും ആഘോഷങ്ങൾക്കുമൊപ്പം കുട്ടികളിൽ സന്പാദ്യശീലം വളർത്തുന്നതിനാണ് ഇതു ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ആലക്കോട് സഹകരണ ബാങ്കുമായി സഹകരിച്ച് സ്കൂളിലെ 200 കുട്ടികൾക്കും സന്പാദ്യക്കുടുക്ക സൗജന്യമായി നൽകി. അവധിക്കാലത്ത് കുട്ടികൾക്ക് ബന്ധുക്കൾ നൽകുന്ന തുകയും ആഘോഷങ്ങൾക്കു ലഭിക്കുന്ന തുകയുമെല്ലാം കുടുക്കയിൽ നിക്ഷേപിക്കും. സഹകരണ ബാങ്ക് എല്ലാ കുട്ടികൾക്കും സീറോ ബാലൻസ് അക്കൗണ്ടും പാസ് ബുക്കും നൽകും. സന്പാദ്യശീലം വളർത്തുന്നതിനൊപ്പം കുട്ടികളുടെ പഠന ആവശ്യത്തിനുള്ള തുക ഇതിലൂടെ സമാഹരിക്കാനുമാണ് വിഭാവനം ചെയ്യുന്നത്.
ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷിന്േറാ ജോർജ്, ഭരണസമിതിയംഗം ലിഗൽ ജോ, അധ്യാപകരായ അരുണ്‍ ജോർജ്, ടോണി ടോമി എന്നിവർ പ്രസംഗിച്ചു.