തെരഞ്ഞെടുപ്പ് കൺവൻഷൻ
1283185
Saturday, April 1, 2023 10:41 PM IST
കട്ടപ്പന: സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ യുഡിഎഫ് കൺവൻഷൻ നടത്തി. 16നു നടക്കുന്ന കട്ടപ്പന സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നടപടികളും സൂക്ഷ്പരിശോധനയും ഇന്നലെ പൂർത്തീകരിച്ചു. 45 സ്ഥാനാർഥികളാണ് നോമിനേഷൻ സമർപ്പിച്ചത്. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ടൗൺ ഹാളിൽ എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ജോയി വെട്ടിക്കുഴി നേതൃത്വം നൽകുന്ന യുഡിഎഫ് പാനലിൽ കോൺഗ്രസ് 11 സീറ്റിലും കേരള കോൺസ് നാലു സീറ്റിലും മത്സരിക്കും.
യുഡിഎഫ് മണ്ഡലം ചെയർമാൻ തോമസ് മൈക്കിൾ കൺവൻഷനിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് പെരുമന, ഫിലിപ് മലയാറ്റ്, എം.ജെ. കുര്യൻ, ജോയി പൊരുന്നോലി, ജോയി ആനിത്തോട്ടം, സിജു ചക്കുമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.