ഇന്‍ഫാം അഗ്രിഫോഴ്സിന് തുടക്കമായി
1296501
Monday, May 22, 2023 10:29 PM IST
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ കീഴില്‍ ഇന്‍ഫാം അഗ്രിഫോഴ്സിന് (ഐഎഎഫ്) തുടക്കമായി. പാറത്തോട് കേന്ദ്രഓഫീസില് ചേര്‍ന്ന യോഗത്തില്‍ കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അടിയന്തരഘട്ടങ്ങളിലും പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളുമൊക്കെ പടര്‍ന്നുപിടിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് സഹായമായിത്തീരുക എന്നതാണ് ഐഎഎഫിന്റെ ലക്ഷ്യം. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയിലെ 12 താലൂക്കുകളില്‍ നിന്നായി 500 പേരെയാണ് ഇതിനായി സജ്ജരാക്കിയിരിക്കുന്നത്. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഐഎഎഫ് പ്രവര്‍ത്തകര്‍.
ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകടിയേല്‍, മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജയിംസ് വെണ്മാന്തറ, ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സബ്ജക്ട് എക്സ്പേര്‍ട്ട് നെല്‍വിന്‍ സി. ജോയി, ഐഎഎഫ് കോ-ഓര്‍ഡിനേറ്റര്‍ ഷാബോച്ചന്‍ മുളങ്ങാശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.