സീ ​ഗെ​യിം​സ് നി​യ​ന്ത്രി​ച്ച് തൊടുപുഴ സ്വദേശി പ്രി​ൻ​സ്
Sunday, May 28, 2023 2:36 AM IST
തൊ​ടു​പു​ഴ: കം​ബോ​ഡി​യ​യി​ൽ ന​ട​ന്ന 32-ാമ​ത് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ ഗെ​യിം​സ് (സീ ​ഗെ​യിം​സ്) ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഫി​ബ ക​മ്മീ​ഷ​ണ​റാ​യി ഒ​ൻ​പ​തു മ​ത്സര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച് തൊ​ടു​പു​ഴ സ്വ​ദേ​ശി ഡോ. ​പ്രി​ൻ​സ് കെ.​മ​റ്റം അ​ഭി​മാ​ന​മാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കുന്ന സീ ​ഗെ​യിം​സി​ൽ ഫി​ലി​പ്പീ​ൻ​സ്, കം​ബോ​ഡി​യ, താ​യ്‌ലൻഡ്്, വി​യ​റ്റ്നാം, ഇ​ന്തോനേ​ഷ്യ, ലാ​വോ​സ്, സി​ംഗ​പ്പൂ​ർ, മ​ലേ​ഷ്യ എ​ന്നീ ലോ​ക​ത്തെ മി​ക​ച്ച ബാ​സ്ക​റ്റ്ബോ​ൾ ശ​ക്തി​ക​ളാ​ണു മാ​റ്റു​ര​ച്ച​ത്.

എ​ല്ലാ ദേ​ശീ​യ ടീ​മു​ക​ളി​ലും അ​മേ​രി​ക്ക​ൻ എ​ൻ​ബി​എ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ കം​ബോ​ഡി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫി​ലി​പ്പീ​ൻ​സ് ജേ​താ​ക്ക​ളാ​യി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഇ​ന്തോനേ​ഷ്യ ചാ​ന്പ്യന്മാരാ​യി.

2012 മു​ത​ൽ അ​ന്താ​രാ​ഷ്ട്ര ബാ​സ്ക​റ്റ്ബോ​ൾ ക​മ്മീ​ഷ​ണ​റാ​യി ലൈ​സ​ൻ​സ് നേ​ടി​യ ഡോ. ​പ്രി​ൻ​സ് കെ.​മ​റ്റം 2017 ലെ ​ബാം​ഗ്ലൂ​ർ അ​ണ്ട​ർ 16 വ​നി​താ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ്, 2018 ലെ ​താ​യ്‌ലൻഡ് അ​ണ്ട​ർ 18 പു​രു​ഷ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ്, 2019 ലെ ​ബാം​ഗ്ലൂ​ർ വ​നി​താ ഏ​ഷ്യാ ക​പ്പ്, 2022 ലെ ​ഖ​ത്ത​ർ അ​ണ്ട​ർ 16 പു​രു​ഷ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ്, 2022 ലെ ​ഇ​റാ​ൻ അ​ണ്ട​ർ 18 പു​രു​ഷ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ്, 2022 ലെ ​ബാം​ഗ്ലൂ​ർ അ​ണ്ട​ർ 18 വ​നി​താ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി അ​നേ​കം രാ​ജ്യാ​ന്ത​ര മ​ൽ​സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം ഫി​ബ ലെ​വ​ൽ 2 ബാ​സ്ക​റ്റ്ബോ​ൾ പ​രി​ശീ​ല​ക​നു​മാ​ണ്.

ഇ​പ്പോ​ൾ കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ്രി​ൻ​സ് കെ. ​മ​റ്റം മു​ട്ടം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​നാ​ണ്.