സെ​ല​ന്‍റ്‌​വാ​ലി​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലു പ​ശു​ക്ക​ളെ കൊ​ന്നു
Monday, May 29, 2023 9:29 PM IST
മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ സൈ​ല​ന്‍റ്‌​വാ​ലി എ​സ്റ്റേ​റ്റി​ല്‍ വീ​ണ്ടും പു​ലി​യു​ടെ ആ​ക്ര​മ​ണം. ര​ണ്ടാം ഡി​വി​ഷ​ന്‍ തൊ​ഴി​ലാ​ളി രാ​ജ​യു​ടെ പ​ശു​വാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നാ​ലു പ​ശു​ക്ക​ളാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​ത്.
മേ​യാ​ന്‍ വി​ട്ട പ​ശു തി​രി​കെ എ​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ല്‍ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​വും 15 ലി​റ്റ​റോ​ളം പാ​ല്‍ ത​രു​ന്ന പ​ശു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യ ക​ന്നു​കാ​ലി​ക​ളെ പു​ലി​യും ക​ടു​വ​യു​മെ​ല്ലാം കൊ​ന്നൊ​ടു​ക്കു​ന്ന​ത് മൂ​ന്നാ​ര്‍ തോ​ട്ട​മേ​ഖ​ല​യി​ല്‍ പ​തി​വാ​കു​ക​യാ​ണ്. നൂ​റി​ലേ​റെ പ​ശു​ക്ക​ളാ​ണ് പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും അ​ക്ര​മ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ ച​ത്ത​ത്.
പു​ലി​യെ പി​ടി​കൂ​ടാ​ന്‍ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ള്‍.