അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ലം-​മാ​ട്ടു​ക്ക​ട്ട റോ​ഡ് യാ​ത്രാ​യോ​ഗ്യ​മാ​യി
Monday, May 29, 2023 9:29 PM IST
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ലം മാ​ട്ടു​ക്ക​ട്ട റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യി. അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​തു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കു​ന്ന​ത്.

ദി​വ​സേ​ന നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ തൂ​ക്കു​പാ​ല​ത്തേ​ക്ക് പോ​കു​ന്ന​തും കാ​ഞ്ചി​യാ​ർ -അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ പാ​ത​യാ​ണ് മാ​ട്ടു​ക്ക​ട്ട തൂ​ക്കു​പാ​ലം റോ​ഡ്.

പാ​ത​യു​ടെ ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​മാ​ണ്.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കും.