കാട്ടാന കൃഷിയിടത്തിൽ ഇറങ്ങുന്നത് പതിവാകുന്നു
1298693
Wednesday, May 31, 2023 3:40 AM IST
മറയൂർ: കാന്തല്ലൂർ, മറയൂർ മേഖലയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങുന്നത് പതിവാകുന്നു. കീഴാന്തൂരിലാണ് കാട്ടാന കളുടെ ശല്യം വർധിച്ചിരിക്കു ന്നത്. കാരയൂർ ചന്ദന റിസർവ് മുറിച്ചുകടക്കുന്ന കാട്ടാനകൾ ശിവൻപന്തി വെട്ടുകാട് ഭാഗങ്ങളിൽ റോഡ് മുറിച്ച് കൃഷിയിടത്തിലിറങ്ങുകയാണ്.
കീഴാന്തൂർ മേഖലയിൽ പച്ചക്കറി കൃഷിനാശം വരുത്തുന്ന കാട്ടാനകൾ ആടിവയൽ, കുളച്ചിവയൽ കടന്ന് പെരുമലവരെ എത്തിയിരിക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായാണ് വീണ്ടും കാട്ടാനശല്യം അതിരൂക്ഷമായിരിക്കുന്നത് രാത്രികാല യാത്രയും പ്രദേശത്ത് ദുഷ്കരമായിരിക്കുന്നു.