വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു
1299848
Sunday, June 4, 2023 6:42 AM IST
രാജാക്കാട്: ബെെസണ്‍വാലി ഇരുപതേക്കര്‍ നെല്ലിക്കാടിന് സമീപം പൊട്ടിവീണ എല്‍ടി വെെദ്യുത ലെെനില്നിന്ന് വെെദ്യുതാഘാതമേറ്റ് വയോധിക മരിച്ചു.നെല്ലിക്കാട് സ്വദേശി പരേതനായ ഗുരുസ്വാമിയുടെ ഭാര്യ സുബ്ബലക്ഷ്മി (73) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ന് ആണ് സംഭവമറിഞ്ഞത്.സുബ്ബലക്ഷ്മി നെല്ലിക്കാടുള്ള കൊച്ചുമകന് ആനന്ദപ്രഭുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഇന്നലെ രാവിലെ സമീപത്തുള്ള മകള്‍ മഹാലക്ഷ്മിയുടെ വീട്ടിലേക്ക് പോയ സുബ്ബലക്ഷ്മി തിരിച്ച് വീട്ടിലെത്തിയില്ല.സമീപത്തെ കുട്ടികൾ പൊട്ടിവീണ വെെദ്യുത ലെെനിനു സമീപം വീണുകിടക്കുന്ന സുബ്ബലക്ഷ്മിയെ കണ്ടു. അവർ ആ വിവരം സമീപവാസികളെ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വെെദ്യുത വകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു.
ജീവനക്കാര്‍ വെെദ്യുതി ബന്ധം വിഛേദിച്ചതിനുശേഷം സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇവിടെനിന്നു മാറ്റി. രണ്ടുദിവസം മുന്‍പ് സമീപത്ത് വെെദ്യുത ലെെനിനു മുകളിലേക്കു മരം വീണിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
മരം വീണപ്പോള്‍ വെെദ്യുതി ലെെന്‍ തകരാറു സംഭവിച്ചിരിക്കാമെന്നും,വെള്ളിയാഴ്ച രാത്രിയോ, ഇന്നലെ പുലര്‍ച്ചെയോ ലെെന്‍ പൊട്ടി നിലത്ത് വീണതാണെന്നുമാണ് വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുബ്ബലക്ഷ്മിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സുബ്ബലക്ഷ്മിയുടെ മറ്റു മക്കള്‍. പരേതനായ കറുപ്പയ്യ, മുരുകന്, പാണ്ടി, വസന്താദേവി. മരുമക്കള്‍: കറുപ്പായി, സെല്‍വി, പൂമാരി, അര്ജുനന്, പളനിവേല്‍.