പ​ശു കു​റു​കെ ചാ​ടി; കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു
Sunday, June 4, 2023 11:04 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വാ​ളാ​ർ​ഡി​ക്കു സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​ശു കു​റു​കെ ചാ​ടി​യ​നെ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട്ടോ​ഡ്രൈ​വ​ർ ശ​ര​ത്തി(30)​നു പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​നു കു​റു​കെ ചാ​ടി​യ പ​ശു​വി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ എ​തി​രേ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​നും സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു.

പ​രി​ക്കേ​റ്റ ശ​ര​ത്തി​നെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി.