മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യ്ക്ക് വ്യാ​ജ​ന്‍
Tuesday, June 6, 2023 11:38 PM IST
മ​റ​യൂ​ര്‍: രു​ചി​കൊ​ണ്ടും ഗു​ണം കൊ​ണ്ടും മൂ​ല്യ​മേ​റി ഭൗ​മ​സൂ​ചി​ക പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യ്ക്ക് ബ​ദ​ലാ​യി ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന വ്യാ​ജ​ന്‍ പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ മ​ധു​രം ക​വ​രു​ന്നു. വ്യാ​ജ​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. നാ​ച്ചി​വ​യ​ല്‍ സ്വ​ദേ​ശി ആ​ര്‍. സേ​വ്യ​ര്‍, പെ​രി​യ​പെ​ട്ടി സ്വ​ദേ​ശി പ​ര​മ​ശി​വ​ന്‍, മാ​ശി​വ​യ​ല്‍ സ്വ​ദേ​ശി ടി. ​പാ​ണ്ടി എ​ന്നി​വ​ര​ടങ്ങു​ന്ന ക​ര്‍​ഷ​ക​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കി​ട​യി​ല്‍ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യ്ക്കു​ള്ള പ്ര​ചാ​രം ക​ണ​ക്കി​ലെ​ത്ത് അ​മി​ത ലാ​ഭ​ത്തി​നാ​യി പ്ര​ദേ​ശ​ത്തെ ചി​ല​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു ക​രി​മ്പ് എ​ത്തി​ച്ച് പ്ര​ദേ​ശ​ത്തെ ആ​ല​ക​ളി​ല്‍ ശ​ര്‍​ക്ക​ര നി​ര്‍​മ​ച്ചും ശ​ര്‍​ക്ക​രത​ന്നെ നേ​രി​ട്ടെ​ത്തി​ച്ചു​മാ​ണ് പ്ര​ദേ​ശ​ത്ത് വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​ത് ഇ​വി​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യി ശ​ര്‍​ക്ക​ര ഉ​ത്പാദി​പ്പി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾക്കും മ​റ്റും ഉ​പ്പുര​സം കൂ​ടി​യ വ്യാ​ജ ശ​ര്‍​ക്ക​ര വി​റ്റ​ഴി​ക്കു​ന്ന​തി​ലൂ​ടെ യ​ഥാ​ര്‍​ഥ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര​യു​ടെ പ്ര​ചാ​ര​ത്തി​ന് കോ​ട്ടം ത​ട്ടു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ്ര​ദേ​ശ​ത്തെ ക​രി​മ്പുകൃ​ഷി​യെ​ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി
ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു വ്യാ​ജ ശ​ര്‍​ക്ക​ര എ​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ല്‍നി​ന്നു ക​ര​ക​യ​റ്റ​മെ​ന്ന​ാ​ണ് ഇ​വ​രുടെ ആ​വ​ശ്യം.