ത​മി​ഴ്നാ​ട് സ്വ​ദേ​ശി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, June 6, 2023 11:38 PM IST
രാ​ജ​കു​മാ​രി: ഉ​ടു​മ്പ​ൻ​ചോ​ല ക​ള്ളി​പ്പാ​റ​യ്ക്കു സ​മീ​പം ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു.​ പി​തൃസ​ഹോ​ദ​രി​യു​ടെ മ​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​മ്പം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സെ​ഫി​ഖ് (19) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പി​തൃ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ഷെ​ഫീ​ഖി​നാണ് പ​രി​ക്കേ​റ്റ​ത്. മു​ണ്ടി​യെ​രു​മ​യി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ന്ന​ ശേ​ഷം സ്ഥ​ല​ങ്ങ​ൾ കാ​ണാനാ​ണ് ഉ​ടു​മ്പ​ൻ​ചോ​ല മേ​ഖ​ല​യി​ലേ​ക്ക് ഇ​വ​ർ ബൈ​ക്കി​ൽ പോ​യ​ത്.
ക​ള്ളി​പ്പാ​റ​യി​ൽ വ​ച്ച് പൂ​പ്പ​ാറ​യി​ൽനി​ന്നു വ​ന്ന കാ​റി​ലേ​ക്ക് ഇ​വ​രു​ടെ ബൈ​ക്ക്‌ ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു . ഉ​ട​ൻത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. വഴിമധ്യേ മു​ഹ​മ്മ​ദ് മ​രി​ച്ചു. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.