മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് കെ​എ​സ്ഡ​ബ്ല്യു​എം ടീം ​സ​ന്ദ​ർ​ശി​ച്ചു
Thursday, June 8, 2023 10:55 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ പു​ളി​യ​ന്മ​ല​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് കേ​ര​ള സോ​ളിം​ഗ് വെ​യ്സ്റ്റ് മാ​നേ​ജു​മെ​ന്‍റ് ടീം ​പ​രി​ശോ​ധി​ച്ചു. കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ പ​രി​പാ​ല​ന സേ​വ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ധു​നി​ക ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി ലോ​ക ബാ​ങ്ക് ഏ​ഷ്യ​ൻ ഇ​ൻ​ഫാ​സ്ട്ര​ക്ച്ച​ർ ബാ​ങ്ക് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സാ​മ്പ​ത്തി​ക സ​ഹ​യ​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യാ​ണ് കെ​എ​സ് ഡ​ബ്ല്യു​എം ല​ക്ഷ്യ​മി​ടു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി കു​ന്നു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ ബാ​യോ മൈ​നിം​ഗ് ന​ട​ത്തി നീ​ക്കം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. പ്ലാ​ന്‍റി​നു 200 മീ​റ്റ​ർ പ​രി​ധി​യി​ലാ​യി താ​മ​സി​ക്കു​ന്ന​വ​രു​മാ​യി സം​ഘം ച​ർ​ച്ച ചെ​യ്തു. പ​രി​സ്ഥി​തി പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. കേ​ര​ള സോ​ളിം​ഗ് വെ​യ്സ്റ്റ് മാ​നേ​ജു​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​പി​ഇ ഗ്ലോ​ബ​ൽ ഗ്രൂ​പ്പാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി സ​ണ്ണി ചെ​റി​യാ​നു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി.