പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ മ​റ്റ് സാ​ധ്യ​ത നേ​ടും
Friday, September 22, 2023 12:08 AM IST
മു​ട്ടം:​ ക ു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​ത്ത​പ്പാ​റ പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ക്കാ​തെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ മ​റ്റ് സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മു​ട്ടം, കു​ട​യ​ത്തൂ​ർ, ക​രി​ങ്കു​ന്നം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​ത്ത​പ്പാ​റ പ്ര​ദേ​ശ​ത്തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തി​നെ​തി​രേ ഹെ​വ​ൻ വാ​ലി റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന നടത്തിയതിന്‍റെ അടിസ്ഥാ നത്തിൽ മ​റ്റ് സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ.​ സു​നി​ൽ , വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ താ​ന്നി​ക്കാ​മ​റ്റം, സെ​ക്ര​ട്ട​റി പി.​പി.​ ജോ​സി, ട്ര​ഷ​റ​ർ സോ​ജി സോ​മ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൽസി കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.