സം​ഘാ​ട​ന മി​ക​വു​മാ​യി വി​ശ്വ​ദീ​പ്തി സ്കൂ​ൾ
Friday, September 22, 2023 12:14 AM IST
അ​ടി​മാ​ലി: സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യ​ത് അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ സം​ഘാ​ട​ന മി​ക​വ്.

പ​രാ​തി​ക​ളി​ല്ലാ​തെ കൃ​ത്യ​മാ​യ അ​ച്ച​ട​ക്ക​വും സ​മ​യ​നി​ഷ്ഠയും പാ​ലി​ച്ച് ക​ലോ​ത്സ​വം ന​ട​ത്താ​നാ​യ​ത് ഏ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി. 14 വേ​ദി​ക​ളി​ലാ​യി 1800-ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ളും അ​ധ്യാ​പ​ക​രും പ​രി​ശീ​ല​ക​രും വി​ധി​ക​ർ​ത്താ​ക്ക​ളും അ​ണി​നി​ര​ന്ന ക​ലോ​ത്സ​വം എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വി​ശ്വ​ദീ​പ്തി​ക്കാ​യി.

രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​മൊ​രു​ക്കി​യ ഉൗ​ട്ടു​പു​ര​യും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കാ​ൻ സ​ജ്ജ​മാ​യ ടീ​മും പ്ര​ത്യേ​കം കൈ​യ​ടി നേ​ടി. ദി​വ​സ​ങ്ങ​ളാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളും സം​ഘാ​ട​ക​സ​മി​തി​യു​ടെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ ഫാ. ​രാ​ജേ​ഷ് ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​വി​കാ​സ് മൈ​ക്കി​ൾ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഷൈ​ബി ചാ​ക്കോ എ​ന്നി​വ​രു​ടെ സം​ഘാ​ട​ന മി​ക​വാ​ണ് ക​ലോ​ത്സ​വ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​യ​ത്.