എംജി യൂണിവേഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ എംഇഎസിനു നേട്ടം
1337597
Friday, September 22, 2023 11:01 PM IST
നെടുങ്കണ്ടം: എറണാകുളം സെന്റ് പോൾ കോളജിൽ നടന്ന എംജി യൂണിവേഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം എംഇഎസ് കോളജിന് അഭിമാനനേട്ടം. വനിതാ വിഭാഗത്തിൽ ഓവറോൾ കിരീടവും പുരുഷ വിഭാഗത്തിൽ രണ്ടാം റണ്ണറപ്പും നേടി.
എംഇഎസിലെ വിദ്യാർഥികളായ മിജുന, സോണിയ കുഞ്ഞുമോൻ, വൈശാഖി അജികുമാർ എന്നിവർ സ്വർണവും അഭിരാമി വെള്ളിയും ഭവിത്ര വെങ്കലവും വനിതാ വിഭാഗത്തിൽ കരസ്ഥമാക്കി.
എം.ആർ. അബിൻദേവ് (സ്വർണം), എസ്.എസ്. സുജിത് (വെള്ളി), ആർ. പ്രവീൺ (വെങ്കലം), മിഥുൻ മനോജ് (വെങ്കലം), അർജുൻ അജികുമാർ (വെങ്കലം) എന്നിവരാണ് പുരുഷ വിഭാഗത്തിൽ മെഡൽ നേടിയത്.