മറയൂ​രി​ൽ മി​സ്റ്റി റേ​ഞ്ച് പാ​ർ​ക്കും 16ഡി ​തിയറ്ററും ഉദ്ഘാടനം ചെയ്തു
Saturday, September 23, 2023 11:06 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ടൂ​റി​സം പ​ദ്ധ​തി​യാ​യ മി​സ്റ്റി റേ​ഞ്ച് റി​സോ​ർ​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നോ​ടനു​ബ​ന്ധി​ച്ചു നി​ർ​മി​ച്ചി​ട്ടു​ള്ള മി​സ്റ്റി റേ​ഞ്ച് പാ​ർ​ക്കും 16ഡി ​തി​യ​റ്റ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​വി​കു​ളം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ശ​ശി 16 ഡി ​ തിയ​റ്റ​റി​ന്‍റെ യും ദേ​വി​കു​ളം അ​സി. ര​ജി​സ്ട്രാ​ർ എം.​ബി. രാ​ജ​ൻ മി​സ്റ്റി റേ​ഞ്ച് പാ​ർ​ക്കി​ന്‍റെയും ഉ​ദ്ഘാ​ട​നം നി​ർവ​ഹി​ച്ചു. മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ​ഥാ​ന​ങ്ങ​ളിൽനി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദസ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന മ​റ​യൂ​ർ - ചി​ന്നാ​ർ റോ​ഡി​ൽ ക​രി​മു​ട്ടി​യി​ലാ​ണ് മി​സ്റ്റി റേ​ഞ്ച് പാ​ർ​ക്ക് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

ഭ​ര​ണസ​മി​തിയം​ഗ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബറു​മാ​യ വി​ജ​യ് കാ​ളി​ദാ​സ്, ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ഞ്ഞ​പ്പ​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഹെ​ൻ‌റി, ഗ്രാ​മപ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​മോ​ൻ തോ​മ​സ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ശ​ശി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ത്യ​വ​തി പ​ള​നി​സ്വാ​മി, വ്യാ​പാ​രിസ​മി​തി സെ​ക്ര​ട്ട​റി അ​നൂ​പ് കു​മാ​ർ, ആ​ർ. രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.