നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞ് രണ്ടു പേർക്കു പരിക്ക്
1337823
Saturday, September 23, 2023 11:07 PM IST
ഉപ്പുതറ: നിയന്ത്രണം നഷ്ടമായ ട്രാവലർ വൈദ്യൂതിത്തൂണിലിടിച്ചു മറിഞ്ഞു. കട്ടപ്പന-കുട്ടിക്കാനം പാതയിൽ ചപ്പാത്തിനും കരിന്തരുവിക്കും ഇടയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടം. ബേക്കറി സാധനങ്ങളുമായി ഏലപ്പാറയിൽനിന്നു കട്ടപ്പനയിലേക്കു പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാദത്തിൽ ഇരുമ്പു തൂൺ വളഞ്ഞു. വാഹനത്തിനും കാര്യമായ തകരാർ പറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തത്തുടർന്ന് ഉപ്പുതറ സെക്ഷനു കീഴിൽ മൂന്നു മണിക്കൂറോളം വൈദ്യതി തടസപ്പെട്ടു.