പൈ​നാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം തെ​രു​വു​നാ​യ്ക്ക​ളു​ടെ പി​ടി​യി​ൽ
Sunday, September 24, 2023 10:57 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ കോ​മ്പൗ​ണ്ട് തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി. കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​വും മു​റ്റ​വും സ്കൂ​ൾ വ​രാ​ന്ത​യു​മെ​ല്ലാം നാ​യ്ക്ക​ളു​ടെ അ​ധീ​ന​ത​യി​ലാ​ണ്.

ഡ​സ​ൺ ക​ണ​ക്കി​ന് തെ​രു​വു​നാ​യ്ക്ക​ളാ​ണ് സ്കൂ​ൾ കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. പൈ​നാ​വ് മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ളും കാ​ടും തെ​രു​വു​നാ​യ്ക്ക​ളു​ടെ പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​യി​രി​ക്ക​യാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്ത് നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു കാ​ത്തി​രി​ക്കു​ക​യാ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും.