താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഗ്രേ ​വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാന്‍റ് സ്ഥാ​പി​ക്കും
Sunday, September 24, 2023 10:57 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഗ്രേ ​വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നുള്ള സാ​ധ്യ​താ പ​ഠ​ന​ത്തി​നാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജ​ല​നി​ധി പ്രോ​ജക്‌ട് മാ​നേ​ജ്‌​മെന്‍റ് ടീം ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

ടെ​ക്‌​നി​ക്ക​ല്‍ ഡ​യ​റക്‌ട്ട​ര്‍ ഇ​ൻചാ​ര്‍​ജ് ടി.​കെ. മ​ണി, ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെന്‍റ് സ്‌​പെ​ഷ​ലി​സ്റ്റ് ക്രി​സ്റ്റി​ന്‍ ജോ​സ​ഫ്, പ്രോ​ജക്‌ട് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ വി. ​ജ​യ​ദേ​വ്, ഗ​ണേ​ശ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച​ത്.​

ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു​ കോ​ടി​യോ​ളം രൂ​പ മു​ട​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്.

ഇ​ടു​ക്കി ഗ​വ​ണ്‍​മെ​നന്‍റ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലും ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ര​ണ്ടു കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്ഥ​ല​ത്തി​ന്‍റെ സ്‌​കെ​ച്ചും പ്ലാ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് എ​സ്റ്റി​മേ​റ്റ് ത​യാറാ​ക്കി വ​കു​പ്പി​നു കൈ​മാ​റും.