തൊടുപുഴ: ഐഎൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ രാജാ മാട്ടുക്കാരനു സ്വീകരണവും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനവും നടത്തി. റീജണൽ പ്രസിഡന്റ് എം.കെ.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി.ആർ.അയ്യപ്പൻ , ജി.മുനിയാണ്ടി, ജില്ലാ നേതാക്കളായ രാജു ബേബി, ജയകുമാർ , ജോർജ് താന്നിക്കൽ, ടി.കെ.നാസർ, എൻ.ഐ. സലീം, ശശികലാ രാജു , ബിന്ദു ദിനേശൻ, ഡി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം രാജാ മാട്ടുക്കാരൻ നിർവഹിച്ചു.