ഉപ്പുതറ: വാഗമൺ മൊട്ടക്കുന്നിനു സമീപം അഞ്ചേക്കറോളം റവന്യുഭൂമി സ്വകാര്യവ്യക്തി കൈയേറി. കൈയേറ്റം ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ പീരുമേട് റവന്യു സ്പെഷൽ സ്ക്വാഡ് സ്ഥലത്തെത്തി കൈയേറ്റം ഒഴിപ്പിച്ചു.
വാഗമൺ വില്ലേജിൽപ്പെട്ട കൊച്ചുകരിന്തിരി റോഡിൽ എല്ലുപൊടി ഫാക്ടറി ഭാഗത്താണ് അഞ്ചേക്കറോളം റവന്യുഭൂമി കൈയേറിയത്. ഒരാഴ്ചയായി ഇവിടെ വേലികെട്ടി തിരിക്കുന്ന പ്രവൃത്തികൾ നടന്നുവരികയായിരുന്നു. കൂടാതെ, കാറ്റാടി അടക്കമുള്ള വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചു.