സ​ഹോ​ദ​യ കാ​യി​ക​മേ​ള മൂ​വാ​റ്റു​പു​ഴയിൽ
Monday, September 25, 2023 10:43 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ന്‍റെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ​​​യു​​​ടെ കാ​​​യി​​​ക​​​മേ​​​ള നാ​​​ലു​​മു​​​ത​​​ൽ ആ​​​റു വ​​​രെ മൂ​​​വാ​​​റ്റു​​​പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭാ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​ണ്‍ പു​​​ത്തൂ​​​രാ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 110 ഓ​​​ളം സ്കൂ​​​ളു​​​ക​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​യ സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ​​​യി​​​ൽ​​നി​​​ന്ന് 100ഓ​​​ളം സ്കൂ​​​ളു​​​ക​​​ളും 3000 ഓ​​​ളം മ​​​ത്സ​​​രാ​​​ർ​​​ഥി​​ക​​​ളും മൂ​​​ന്നു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കും. 93 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​ണു മ​​​ത്സ​​രം. ​


മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളു​​​ടെ ഇ​​​ത്ര​​​യും വ​​​ലി​​​യ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. നാ​​​ലി​​​നു രാ​​​വി​​​ലെ ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ന​​​ഗ​​​ര​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ പി.​​​പി. എ​​​ൽ​​​ദോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഹോ​​​ദ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​മാ​​​ത്യു ക​​​രി​​​ത്ത​​​റ സി​​​എം​​​ഐ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. മൂ​​​വാ​​​റ്റു​​​പു​​​ഴ ഡി​​​വൈ​​​എ​​​സ്പി എ​​​സ്. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് മാ​​​ർ​​​ച്ച് പാ​​​സ്റ്റ് ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.