ജ​ല​ജീ​വ​ൻ മി​ഷ​ൻ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു
Monday, September 25, 2023 10:43 PM IST
ഇ​ടു​ക്കി: ജ​ല​ജീ​വ​ൻ മി​ഷ​ൻ ജി​ല്ലാ​ത​ല ജ​ല ശു​ചി​ത്വ​മി​ഷ​ന്‍റെ അ​വ​ലോ​ക​ന​യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​വ​ഹ​ണ സ​ഹാ​യ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ഭാ​ഗ​മാ​യ തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി തൊ​ടു​പു​ഴ ഡി​വി​ഷ​നു കീ​ഴി​ൽ ജ​ല ജീ​വ​ൻ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി 53409 ഫം​ഗ്ഷ​ണ​ൽ ഹൗ​സ് ഹോ​ൾ​ഡ് ടാ​പ് ക​ണ​ക്ഷ​നു​ക​ൾ​ക്ക് 219.5 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 14519 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ച്ചു. ബാ​ക്കി​യു​ള്ള​വ നി​ർ​മാ​ണ പു​രോ​ഗ​തി​യി​ലാ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ട്ട​പ്പ​ന ഡി​വി​ഷ​നു

കീ​ഴി​ൽ 179829 ഫം​ഗ്ഷ​ണ​ൽ ഹൗ​സ് ഹോ​ൾ​ഡ് ടാ​പ് ക​ണ​ക്ഷ​നു​ക​ൾ​ക്ക് 2519.45 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 9482 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി. ജ​ല​നി​ധി​യു​ടെ കീ​ഴി​ൽ 3946 ഫം​ഗ്ഷ​ണ​ൽ ഹൗ​സ് ഹോ​ൾ​ഡ് ടാ​പ് ക​ണ​ക്ഷ​നു​ക​ൾ​ക്ക് 8.5 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 2831 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി. ഭൂ​ജ​ല വ​കു​പ്പി​ന് കീ​ഴി​ൽ 3937 ഫം​ഗ്ഷ​ണ​ൽ ഹൗ​സ് ഹോ​ൾ​ഡ് ടാ​പ് ക​ണ​ക്ഷ​നു​ക​ൾ​ക്ക് 10.03 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തി​ൽ 691 എ​ണ്ണ​ത്തി​ന് സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 580 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി.

ജ​ല​ജീ​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ത്രി​ക​ക്ഷി ക​രാ​റി​ൽ നി​യ​മി​ച്ച ഐ​എ​സ്എ ക​ളു​ടെ ക്ലെ​യിം യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ചു.

31 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, സോ​ളി​ഡാ​രി​റ്റി മൂ​വ്മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ, ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ, എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ, സൊ​സൈ​റ്റി ഫോ​ർ ഓ​റി​യ​ന്േ‍​റ​ഷ​ൻ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ്, സോ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക് യൂ​ണി​റ്റ് ഫൗ​ണ്ടേ​ഷ​ൻ, കു​ടും​ബ​ശ്രീ എ​ന്നീ ഐ​എ​സ്എ​ക​ൾ​ക്ക് 57 ക്ലെ​യി​മു​ക​ളി​ലാ​യി 86,42,925 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ വാ​ള​ന്‍റി​യ​ർ​മാ​രെ നി​യ​മി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​ബി​നു, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, ജി​ല്ലാ​ത​ല ജ​ല ശു​ചി​ത്വ​മി​ഷ​ൻ സെ​ക്ര​ട്ട​റി ജി.​ജെ​തീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.