ഇടിമിന്നലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു
1338498
Tuesday, September 26, 2023 11:04 PM IST
ചെറുതോണി: ഇടിമിന്നലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കു പരിക്കേറ്റു. മരിയാപുരം പഞ്ചായത്തിൽ ഉപ്പുതോട് പത്താഴക്കല്ലേൽ ജാൻസി, പുതുപ്പറമ്പിൽ ബീന, കൂട്ടപ്ലാക്കൽ സുജാത എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. കനത്ത മഴയെത്തുടർന്ന് തൊഴിലുടമയുടെ വീടിന്റെ വരാന്തയിൽ മൂവരും ഇരിക്കുമ്പോഴാണ് അപകടം. പരിക്കേറ്റവരെ ഉടൻതന്നെ കരിമ്പനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയുംപരിക്ക് ഗുരുതരമല്ല.