സ്വ​കാ​ര്യബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Tuesday, September 26, 2023 11:04 PM IST
തൊ​ടു​പു​ഴ: സ്വ​കാ​ര്യബ​സ് ഇ​ടി​ച്ച് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച കെഎ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് പ​രിക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് വെ​ങ്ങ​ല്ലൂ​ർ പ​ള്ളി​പ്പ​ടി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി എ​ൻ.​അ​ഭി​ലാ​ഷി(42)​നാ​ണ് ത​ല​യ്ക്കും കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റ​ത്.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ടി​മാ​ലി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ത​ട്ടി ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പ്പെടു​ക​യാ​യി​രു​ന്നു.

അ​ഭി​ലാ​ഷി​നെ ആ​ദ്യം തൊ​ടു​പു​ഴ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.