ബോധവത്കരണ സെമിനാർ
1338505
Tuesday, September 26, 2023 11:04 PM IST
വണ്ടിപ്പെരിയാർ: ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി പീരുമേട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും വണ്ടിപ്പെരിയാർ പോലീസിന്റെയും നേതൃത്വത്തിൽ സ്റ്റുഡൻസ് ട്രാഫിക് എഡ്യൂക്കേഷൻ പ്രോഗ്രാം (സ്റ്റെപ്പ്) ട്രാഫിക് ബോധവത്്കരണ കാമ്പയിൻ നടത്തി.
വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ബോധവത്കരണ പരിപാടി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഹേമന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനമോടിച്ചു വന്നവർക്ക് കുട്ടിപ്പോലീസുകൾ മധുരം വിളമ്പി. വണ്ടിപ്പെരിയാർ മഞ്ചുമല വില്ലേജ് ഓഫീസിന് സമീപവും കക്കിക്കവലയിലും ബോധവത്്കരണ പരിശോധനകൾ നടത്തി.