എയിംന റൈസിംഗ് സ്റ്റാർ പുരസ്കാരം ജിൻസി തോമസിന്
1338819
Wednesday, September 27, 2023 11:31 PM IST
കോട്ടയം: ആഗോള മലയാളി നഴ്സസ് കൂട്ടായ്മയുടെ റൈസിംഗ് സ്റ്റാർ അവാർഡിനു കോതമംഗലം ആയക്കാട് സ്വദേശിനി ജിൻസി തോമസ് (എസ്. ചിന്താമണി) അർഹയായി.
ന്യൂഡൽഹിയിൽനടന്ന എയിംനയുടെ വാർഷികാഘോഷത്തിൽ ആർ.ആർ. ഹോസ്പിറ്റൽ പ്രിൻസിപ്പൽ മേട്രൻ മേജർ ജനറൽ പി.ഡി. ഷീനയിൽനിന്നു ജിൻസി പുരസ്കാരം ഏറ്റുവാങ്ങി.
എയിംന സ്ഥാപകൻ സിനു ജോൺ കറ്റാനം അധ്യക്ഷത വഹിച്ച ചടങ്ങ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ചെയർമാൻ ബാബു പണിക്കർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് ജനറൽ ജീന പ്രദീപ്,ഹോളി ഫാമിലി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ജീന ജോസ്, നോർക്ക അണ്ടർ സെക്രട്ടറി ജെ. ഷാജിമോൻ, സുജാനി ട്രാൻസ്ജെൻഡേഴ്സ് ഗ്രൂപ്പ് സ്ഥാപക സെലിൻ ജോസ്, എയിംന രക്ഷാധികാരി അശ്വതി ജോസ്, ജിതിൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
പോണ്ടിച്ചേരിയിലെ ജിപ്മർ ഹോസ്പിറ്റലിൽ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന ജിൻസി, എസ്. ചിന്താമണി എന്ന തൂലികനാമത്തിൽ കലാരംഗത്തും സജീവമാണ്.
ഇതിനകം തമിഴ്, മലയാളം സിനിമകൾക്കു ജിൻസി ഗാനരചനയും സംഗീത സംവിധാനവും നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ആൽബം സോംഗുകളും ഷോർട്ട് ഫിലിംസും ജിൻസിയുടേതായിട്ടുണ്ട്. വേനൽച്ചൂടിൽ എന്ന പേരിൽ ചെറുകഥാ സമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്.