കു​ള​ത്തി​ൽ വീ​ണ പ​ശു​വി​നെ ഫ​യ​ർ ഫേ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Thursday, September 28, 2023 11:27 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കു​ടി​വെ​ള്ള​ത്തി​നാ​യി കു​ത്തി​യ കു​ള​ത്തി​ൽ വീ​ണ പ​ശു​വി​നെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വ​ള​ള​ക്ക​ട​വ് കൊ​ക്ക​ക്കാ​ട് മ​ല​യ​ക്കു​ന്നേ​ൽ സാ​ബു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​ലാ​ണ് പ​ശു വീ​ണ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​എം. നൗ​ഷാ​ദ് വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പീ​രു​മേ​ട് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കു​റു​ക​ൾ ശ്ര​മി​ച്ചാ​ണ് പ​ശു​വി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. കു​ള​ത്തി​ന് അ​ൻ​പ​ത​ടി​യോ​ളം താ​ഴ്ച​യും പ​ത്ത​ടി​യോ​ളം വീ​തി​യു​മു​ണ്ട്.

പീ​രു​മേ​ട് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ. സു​ഗ​ണ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. രാ​ജേ​ഷ്, കെ. ​അ​നീ​ഷ്, പി.​ആ​ർ. അ​ന​ന്ദു, ടി. ​നി​കേ​ഷ്, എം. ​ശ​ര​വ​ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.