ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിമരം പദ്ധതിക്കു തുടക്കം. മന്ത്രി റോഷി അഗസ്റ്റിൻ സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്പിസി കേഡറ്റുകളുടെ സല്യൂട്ട് മന്ത്രി സ്വീകരിച്ചു. മന്ത്രി വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
തുടർന്ന് എസ്പിസി കേഡറ്റുകൾ കളക്ടറേറ്റിലെത്തി ഗാന്ധി പ്രതിമയിൽ മന്ത്രിയുടെ പുഷ്പാർച്ചനയിലും കളക്ടറേറ്റ് പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്തു. ജില്ലാ കളക്ടർ ഷീബ ജോർജ്, എസ്പിസി പ്രോജക്ട് ഇടുക്കി എഡിഎൻഒ സുരേഷ് ബാബു, സ്കൂൾ ഹെഡ്മാസ്റ്റർ ജോയി കെ. ജോസ്, സിപിഒമാരായ ജാസ്മിൻ ജോൺ, പി.ബി.നിതിൻ, ഡ്രിൽ ഇൻസ്ട്രക്ടർ ജി. സിന്ധു, സിസ്റ്റർ ലീമാ റോസ് എസ്എബിഎസ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജസ്റ്റിൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.