പൈങ്കുളം ആശുപത്രിയിൽ മാനസികാരോഗ്യ വാരാഘോഷം
1340227
Wednesday, October 4, 2023 11:07 PM IST
പൈങ്കുളം: ലോക മാനസികാരോഗ്യദിനത്തോട് അനുബന്ധിച്ച് പൈങ്കുളം എസ്എച്ച് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി.
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ആശുപത്രിയുടെയും ന്യൂമാൻ കോളജിന്റെയും നേതൃത്വത്തിൽ നടത്തിയ ഫ്ളാഷ് മോബും ബോധവത്കരണ പരിപാടിയും നഗരസഭാ ചെയർമാൻ സനീഷ് ജോർജും വാരാചരണം ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസി അഗസ്റ്റിനും ഉദ്ഘാടനം ചെയ്തു. ഡോ. ഡാനി വിൻസെന്റ് വിഷയാവതരണം നടത്തി.
കുട്ടികൾക്കായി പ്രസംഗം, വാട്ടർ കളർ മത്സരങ്ങളും കോളജ് വിദ്യാർഥികൾക്കായി സ്കിറ്റ് മത്സരവും നടത്തും.
സമാപന സമ്മേളനം ഒൻപതിന് രാവിലെ 10ന് ആശുപത്രി ഓഡിറ്റോറിയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആശുപത്രി മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ഡോ. ക്രിസ്റ്റി അറയ്ക്കത്തോട്ടം അധ്യക്ഷത വഹിക്കും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വാർഡ് മെംബർ മായ ദിനേശ്, മൈലക്കൊന്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ഫാ. ജോണ്സൻ ഒറോപ്ലാക്കൽ എന്നിവർ പ്രസംഗിക്കും.