ക​ള്ള​നോ​ട്ട് കേസ്: പ്ര​സ് ന​ട​ത്തി​പ്പു​കാ​ര​ൻ പി​ടി​യി​ൽ
Tuesday, November 28, 2023 12:24 AM IST
വണ്ടി​പ്പെ​രി​യാ​ർ: അ​ഞ്ചു മാ​സം മു​ൻ​പ് വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മുക്കി​ൽ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​സ് ന​ട​ത്തി​പ്പു​കാ​ര​നെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ത​മി​ഴ്നാ​ട് പോ​ലീ​സി​ൽനി​ന്നാ​ണ് ചെ​ന്നൈ വ​ട​പ​ള​നി സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ രാ​മ​ദാ​സി(41) നെ ​ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

വ​ണ്ടി​പ്പെ​രി​യാ​ർ 63 -ാം മൈ​ൽ പെ​ട്രോ​ൾ പ​മ്പി​ൽ ക​ള്ള​നോ​ട്ട് ല​ഭി​ച്ച കേ​സി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക്ക് സ്വ​ദേ​ശി​യെ പോ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ക​ള്ള​നോ​ട്ട് ല​ഭി​ച്ച വി​വ​രം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ 42 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി ഒ​രു സം​ഘം ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ലാ​യി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ പി​ടി​ക്ക​പ്പെ​ട്ട ക​ള്ള​നോ​ട്ടി​നും വ​ണ്ടി​പ്പെ​രി​യാ​റി​ൽനി​ന്നു പി​ടി​കൂ​ടി​യ ക​ള്ള​നോ​ട്ടി​നും സാ​മ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ്ര​ധാ​ന പ്ര​തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​.

എ​ന്നാ​ൽ, നോ​ട്ട് അ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ്ര​സിന്‍റെ ഉ​ട​മ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നി​ല്ല.
ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​യാ​ൾ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്എ​ച്ച്ഒ ​ഹേ​മ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.