സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം
Tuesday, November 28, 2023 11:31 PM IST
അ​യ്യ​പ്പ​ൻ​കോ​വി​ൽ: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം അ​യ്യ​പ്പ​ൻ​കോ​വി​ൽ യൂ​ണി​റ്റി​ന്‍റെ 25-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ്മോ​ൾ ജോ​ണ്‍​സ​ണ്‍ ഉദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​യി​ലു​മാ​ലി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി ഐ​പ്പ്, സെ​ക്ര​ട്ട​റി തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. വ​ർ​ക്കി പൊ​ടി​പാ​റ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ ജോ​സ​ഫ് ,കെ.​എ​സ്. ഫി​ലി​പ്പ് , നി​ഷാ​മോ​ൾ മ​നോ​ജ്, എം.​എം ജോ​സ​ഫ്, സോ​ണി​യാ ജെ​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഫോ​റം ജി​ല്ല സെ​ക്ര​ട്ട​റി വി.​എ​ൻ. സോ​മ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​ തെ​ര​ഞ്ഞെ​ടു​ത്തു.